കൊച്ചി :സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഫണ്ട് ഉപയോഗിച്ച് വനിതാ മതില്‍ പണിയുവാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി പിടി തോമസ് എംഎല്‍എ. ഭരണഘടനാപരമായ വ്യവസ്ഥകള്‍ ലംഘിച്ചാണ് വനിതാ മതില്‍ പണിയുവാന്‍ സര്‍ക്കാര്‍ പണം ചിലവഴിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.
ജനങ്ങളില്‍ നിന്നും പിരിക്കുന്ന നികുതി പണത്തില്‍ നിന്നും ഒരു രൂപ പോലും ഇത്തരത്തിലുള്ള പരിപാടികളില്‍ ചിലവഴിക്കുവാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും എന്തെങ്കിലും ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ തുക ബന്ധപ്പെട്ടവരില്‍ നിന്നും തിരിച്ചടയ്ക്കുന്നതിന് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ജനുവരി ഒന്നിനാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.
Post Your Comments