ചെങ്ങന്നൂർ : പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സ്വന്തം ഭൂമി വിട്ട് നല്കി ചെങ്ങന്നൂര്‍ സ്വദേശി ദാമോദരൻ മാതൃകയാകുന്നു. വെണ്മണി സ്വദേശി ദാമോദരന്‍ നായരാണ് 90 സെന്റ് ഭൂമി സൗജന്യമായി പതിച്ച് നല്‍കിയത്. ഇദ്ദേഹം വര്‍ഷങ്ങളായി മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു.
ജോലിയിൽനിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്ഇടയ്ക്ക് തറവാട്ടിലെത്തും. സ്വന്തം നാട്ടില്‍ ഭീതി പരത്തിയ പ്രളയത്തില്‍ എല്ലാം നഷ്ടമായര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇദ്ദേഹത്തെ ഭൂമി നൽകാൻ പ്രേരിപ്പിച്ചത്.
90 സെന്റ് ഭൂമി സന്നദ്ധ സംഘടനയായ കരുണ പാലിയേറ്റീവ് കെയറിന് ദാമോദരൻ കൈമാറി.
സ്ഥലത്ത് സര്‍ക്കാര്‍ സഹായം ഉറപ്പാക്കി 25 വീടുകളൊരുക്കുകയാണ് ലക്ഷ്യം. മാതൃകാ പ്രവര്‍ത്തനം നടത്തിയ ദാമോദരന്‍ നായരേയും കുടുംബത്തേയും പൗരവാലി ആദരിച്ചു.
Post Your Comments