ബ്രസല്‍സ്: കുടിയേറ്റത്തിന് അനുമതി നൽകിയതിൽ വിവാദത്തിലായ ബെല്‍ജിയന്‍ പ്രധാനമന്ത്രി രാജിവെച്ചു. ബെല്‍ജിയന്‍ ഭരണാധികാരിയായ ചാള്‍സ് മൈക്കിള്‍ ഫിലിപ്പ് രാജാവിന് കത്ത് നൽകി. ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ നയത്തെ ചാള്‍സ് മൈക്കിള്‍ നേരത്തെ പിന്തുണച്ചിരുന്നു. രാജിക്ക് പിന്നാലെ അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ന്യൂ ഫെല്‍മിഷ് അലയന്‍സ് ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.
2014ലാണ് 42കാരനായ മൈക്കിള്‍ പ്രധാനമന്ത്രി പദത്തിലേറിയത്. വലതുപക്ഷ സഖ്യം രൂപീകരിച്ചതിനു പിന്നാലെ അദ്ദേഹം അധികാരത്തിലെത്തുകയായിരുന്നു. 1841നു ശേഷം അധികാരമേറ്റ പ്രധാനമന്ത്രിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മൈക്കള്‍. മൈക്കിളന്റെ രാജി സ്വീകരിച്ചോ തള്ളിയോ എന്ന് ഫിലിപ്പ് രാജാവിന്റെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല.
Post Your Comments