പെര്‍ത്ത് : പെര്‍ത്ത് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കൊഹ്ലിയെ രൂക്ഷമായി വിമർശിച്ച് മുൻ ഓസ്ട്രേലിയാൻ താരം മിച്ചല്‍ ജോണ്സണ്. പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പെരുമാറ്റം മാന്യമല്ലാത്തതും അല്‍പ്പത്തം നിറഞ്ഞതുമായിരുന്നു. മത്സരശേഷം ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നിന് ഹസ്തദാനം ചെയ്തപ്പോള്‍ കോഹ്ലി മുഖത്തുപോലും നോക്കിയില്ല പകരം ദേഷ്യമാണ് പ്രകടിപ്പിച്ചത്. പരസ്പരം ഹസ്തദാനം ചെയ്യുമ്പോള്‍ മുഖത്തു നോക്കി മികച്ച മത്സരമായിരുന്നു എന്നു പറയുന്നതാണ് കളിയിലെ മാന്യത. മറ്റ് താരങ്ങള്‍ ഇതു ചെയ്താല്‍ ഇതുപോലെയായിരിക്കില്ല. പക്ഷെ അദ്ദേഹം വിരാട് കോഹ്ലിയായതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം എളുപ്പം മറികടക്കുമെന്നും പെര്‍ത്ത് ടെസ്റ്റിലെ കൊഹ്ലിയുടെ പെരുമാറ്റത്തെ അല്പത്തം എന്ന് വിശേഷിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
അവസാന ദിവസം സെഞ്ച്വറി അടിച്ചശേഷം വിവാദ ക്യാച്ചില്‍ പുറത്തായി കൊഹ്ലി ഡ്രസ്സിംഗ് റൂമിലേക്ക് നടക്കുമ്പോള്‍ പെര്‍ത്തിലെ കാണികള്‍ എഴുന്നേറ്റ് നിന്നാണ് കൈയടിച്ചത്. അവര്‍ക്ക് നന്ദി പറയാതെ ഡ്രസ്സിംഗ് റൂമിലേക്ക് കയറിപ്പോയ കൊഹ്ലിയുടെ നടപടിയും ശരിയായില്ലെന്നും വിവാദ ക്യാച്ചിലാണ് പുറത്തായതെങ്കിലും കാണികള്‍ നല്കുന്ന ആദരത്തെ തിരിച്ച് ബഹുമാനിക്കണമെന്നും ജോണ്സണ് പറഞ്ഞു.
Post Your Comments