മുംബൈ : ചിപ്പ് ഇല്ലാത്ത എടിഎം കാര്‍ഡുകള്‍ ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തിക്കില്ല. വേഗം നിങ്ങളുടെ കാര്‍ഡുകള്‍ മാറ്റിക്കോളൂ. ഡിസംബര്‍ വരെയേ സമയമുള്ളൂ. ജനുവരി ഒന്നുമുതല്‍ ചിപ്പ് കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.
എടിഎം കാര്‍ഡുകളുടെ സുരക്ഷാ വീഴ്ച പരിഹരിക്കാനാണ് കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നത്. 2018-ന് ശേഷം പഴയ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ സാദ്ധ്യമാകുകയില്ല. യൂറോ പേ മാസ്റ്റര്‍ കാര്‍ഡ് വീസ ചിപ്പുള്ള കാര്‍ഡുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.
നിലവിലുള്ള മാഗ്നറ്റിക്ക് സ്‌ട്രൈപ് കാര്‍ഡുകള്‍ക്ക് പകരം ചിപ്പുള്ള കാര്‍ഡുകള്‍ സൗജന്യമായി മാറ്റിക്കൊടുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ കാര്‍ഡുകള്‍ മാറ്റിക്കൊടുത്തുക്കൊണ്ടിരിക്കുകയാണ്.
2015 ഒക്ടോബര്‍ മുതല്‍ ചിപ്പുള്ള കാര്‍ഡുകളാണ് ബാങ്കുകള്‍ നല്‍കിവരുന്നത്. അതിനാല്‍ മൂന്ന് വര്‍ഷം വരെ പഴക്കമുള്ള കാര്‍ഡുകളാണ് പുതുക്കേണ്ടത്.തട്ടിപ്പ് തടയുകയാണ് പുതിയ കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. കാര്‍ഡ് ഹോള്‍ഡറുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന മൈക്രോ പ്രോസസര്‍ ചിപ്പ് അടങ്ങിയതാണ് പുതിയ കാര്‍ഡുകള്‍.
ഡെബിറ്റ് കാര്‍ഡുകളില്‍ മാത്രമല്ല ക്രെഡിറ്റ് കാര്‍ഡുകളിലും ചിപ്പ് നിര്‍ബന്ധമാണ്. ഡിസംബര്‍ 31-നുള്ളില്‍ തന്നെ പുതിയ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ്. ജനുവരി ഒന്നുമുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല
Post Your Comments