റിയാദ്: : ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ വാര്‍ഷിക ബജറ്റ് പ്രഖ്യാപനവുമായി സൗദി അറേബ്യ. 1.106 ട്രില്യണ്‍ സൗദി റിയാലാണ് (1,10,600 കോടി റിയാല്‍) പ്രഖ്യാപിച്ചിരിക്കുന്നത്. 1.030 ട്രില്യണ്‍ റിയാലാണ് ഇപ്പോഴത്തെ ബജറ്റ്. ഈ വര്‍ഷത്തെ പൊതുചെലവിനെ അപേക്ഷിച്ച് 7.3 ശതമാനം കൂടുതലാണിത്.
അടുത്തവര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന വരുമാനം 97,500 കോടി റിയാലാണ്. ഈ വര്‍ഷത്തെ പൊതുവരുമാനത്തെക്കാള്‍ ഒമ്പതു ശതമാനം കൂടുതലാണിത്. പുതിയ ബജറ്റില്‍ പ്രതീക്ഷിക്കുന്ന കമ്മി 13,100 കോടി റിയാലാണ്. ഇത് മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 4.2 ശതമാനത്തിന് തുല്യമാണ്.
എണ്ണ വിലയിടിവ് കാരണം സാമ്പത്തിക രംഗത്തുണ്ടായ മാറ്റത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പൗരന്മാര്‍ക്ക് നല്‍കുന്ന അടിസ്ഥാനസേവനങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ നവീകരിക്കുന്നതിനും ഊന്നല്‍ നല്‍കുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണിത്.
Post Your Comments