Latest NewsNewsSaudi Arabia

സൗദിയില്‍ കൂടുതല്‍ ജോലികളില്‍ സ്വദേശിവത്കരണത്തിനൊരുങ്ങി മന്ത്രാലയം

ദമ്മാം : സ്വദേശിവത്കരണം കൂടുതല്‍ ജോലികളിലേക്ക് കൂടി വ്യാപിപിക്കാനൊരുങ്ങി സൗദി അറേബ്യ. മദീന മേഖലയില്‍ 41 തരം ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍ സുലൈമാന്‍ അല്‍രാജിഹ് അറിയിച്ചു. ടൂറിസം, മാളുകള്‍, സാമൂഹ്യ സമിതികള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് പുതുതായി സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനിച്ചത്.
അഡ്മിനിസ്‌ട്രേഷന്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക്, സെക്രട്ടറി, ജനറല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, സ്റ്റാര്‍ ഹോട്ടല്‍ സ്റ്റാഫ്, ചെറിയ വാഹനങ്ങളുടെ ഡ്രൈവര്‍, സെക്യുരിറ്റി, ഫുഡ് സര്‍വീസ് ഡെലിവറി, റിസപ്ഷന്‍, ഫ്രണ്ട് ഓഫീസ് മേധാവി, പേഴ്‌സണല്‍ മാനേജര്‍, പര്‍ച്ചേസിംഗ് റെപ്പ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടിക്കറ്റ് ബുക്കിംഗ് സ്റ്റാഫ്, ഹോട്ടല്‍ സര്‍വീസ് സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ടൂറിസം പ്രോഗ്രാം സൂപ്പര്‍വൈസര്‍, ഫ്രന്‍ഡ് ഓഫീസ് സൂപ്പര്‍ വൈസര്‍, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ലേബര്‍ സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി മേധാവി, മെയിന്റനന്‍സ് മാനേജര്‍, റൂം സര്‍വീസ് മാനേജര്‍, കസ്റ്റമര്‍ സര്‍വീസ് മാനേജര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍, സെയില്‍സ് മാര്‍ക്കറ്റിംഗ് റപ്രസെന്റേറ്റീവ്, ടൂറിസ്റ്റ് പ്രോഗ്രാം മേധാവി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജോലികളാണ് സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നത്.
മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഉത്തരവെന്ന് അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button