Latest NewsKeralaIndia

പെരുന്നയിലെ പോപ്പെന്നും എൻ എസ് എസിന്റെ ശാപമെന്നും അന്ന് വിളിച്ചവർ ഇന്ന് ശക്തനായ നേതാവെന്ന് വാനോളം പുകഴ്ത്തലുമായി രംഗത്ത്: സോഷ്യൽ മീഡിയയിലും താരം സുകുമാരൻ നായർ തന്നെ!!

സുകുമാരൻ നായരെ ഒരു കാലത്തു പുലഭ്യം പറഞ്ഞ പലരും ഇന്ന് വാനോളം പുകഴ്ത്തുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയം വന്നപ്പോൾ മുതൽ ആ വിഷയത്തെ എതിർക്കുകയും അതിനും വളരെ മുൻപേ തന്നെ സുപ്രീം കോടതിയിൽ വക്കീലിനെ വെച്ച് വാദിക്കുകയും ചെയ്തത് എൻ എസ് എസ് ആണ്. ഇന്നിപ്പോൾ വനിതാ മതിലിനെതിരെ ശക്തമായ നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ അന്ന് പുലഭ്യം പറഞ്ഞവർ പോലും ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരള കോൺഗ്രസിനോടുള്ള അടുപ്പം മൂലം ഒരു സമയത്ത് സുകുമാരൻ നായരെ പെരുന്നയിലെ പോപ്പ് എന്നാണ് സോഷ്യൽ മീഡിയ പരിഹസിച്ചത്.

ഹരിനായരുടെ പോസ്റ്റിലേക്ക്
‘മതില് പണിയാൻ പോയാൽ പിന്നെ പിള്ള ആ വഴിക്ക് പൊക്കോളണം, തിരിച്ച് എൻ എസ് എസ് ലേക്ക് വരരുത്”…

പിണറായി വിജയൻ പാർട്ടി നയം നടപ്പിലാക്കാൻ വേണ്ടി തീർക്കുന്ന ‘സാമുദായിക’ വനിതാ മതിലിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി
ശ്രീ ജി .സുകുമാരൻ നായർ !

ഞാൻ പറഞ്ഞത് ശ്രദ്ധിച്ചോ?..
“എൻ എസ് എസ് ജനറൽ സെക്രട്ടറി ശ്രീ.ജി. സുകുമാരൻ നായർ”.. എന്ന്,
ഈ നാള് വരെ സ്വന്തം സമുദായ നേതാവിനെ പോപ്പ് സുകു, കാല് വാരി സുകു എന്നൊക്കെയേ വിളിച്ചിട്ടുള്ളു..
അതിന് കാരണം ഒരിക്കലും ഞാനൊരു സമുദായ സ്നേഹിയല്ലായിരുന്നു..
ജാതി ചിന്തിച്ചിട്ടില്ലായിരുന്നു ,(പേരിന് വാലായി മാത്രമാണത്).. പകരം
ദേശീയതയുമായി ബന്ധപ്പെട്ടതാണ്
എന്റെ രാഷ്ട്രീയം, അതിനാൽ ആ വഴിക്ക് തടസമായി നിലപാടെടുത്തപ്പോഴൊക്കെ ഇങ്ങേരെ നിശിതമായി വിമർശിച്ചിട്ടുണ്ട്..
പക്ഷെ ദേ ശബരിമല വിഷയത്തിൽ ഈ നിമിഷം വരെ ഒരു തരി പിന്നോട്ട് മാറാതെ , സങ്കടത്തിലാഴ്ന്ന വിശ്വാസികളെ മറക്കാതെ, ഹൈന്ദവ ആചാര പദ്ധതികളെ അവഗണിക്കാൻ കൂട്ട് നിക്കാതെ “ഭക്തർക്കൊപ്പം” എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻ എസ് എസ്..!!

വിധി വന്നപ്പോൾ മാത്രം ഇതിനായി ഇറങ്ങിത്തിരിച്ചതല്ല എൻ എസ് എസ്..
വിധിക്ക് മുന്നേ കോടതിയിൽ വാദം നടക്കുമ്പോൾ തന്നെ അയ്യന് വേണ്ടി വാദിക്കാൻ, വിശ്വാസികളുടെ നാക്കാവാൻ പ്രശസ്തനായ ശ്രീ.പരാശരൻ വക്കീലിനെ നിയോഗിച്ചത് എൻ എസ് എസ് ആണ്.,
പിന്നീട് നൽകപ്പെട്ട പുന:പരിശോധനാ ഹർജികളിൽ ഒന്നും എൻ എസ് എസ് ന്റെ താണ്..!

സുകുമാരൻ നായർ ബിജെപിയുമായി അടുക്കുന്നുണ്ടോ? അതാണോ ഈ മാറ്റം എന്ന് ചോദിച്ചാൽ തീർത്തും പറയാം
അല്ല…
സുകുമാരൻ നായർ നാളെ എൻ എസ് എസ് ന്റ രാഷ്ട്രീയ നിലപാടിനെ തുടർന്ന് എൽ ഡി എഫിനെ തുണച്ചാലും,യു ഡി എഫിനെ തുണച്ചാലും, സമദൂരം പാലിച്ചാലും എനിക്കൊരു കുഴപ്പവുമില്ല..!
പക്ഷേ ദേ ഇന്ന് ഈ നേരം വരെ സുകുമാരൻ നായർ ശബരിമല വിഷയത്തിൽ താൻ ആദ്യം പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു..
വെള്ളാപ്പള്ളിയെ പോലെ സംഘടനയിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ അകത്താവാതിരിക്കാൻ സ്വന്തം സമുദായത്തെ ഹൈന്ദവ വിരുദ്ധർക്ക് മുന്നിൽ അടിയറവ് വെച്ചിട്ടില്ല സുകുമാരൻ നായർ.,
അതിനാൽ ഈ നിമിഷം വരെയും സുകുമാരൻ നായർക്കൊപ്പം തന്നെയാണ്..!!

ആദ്യമായിട്ട് വിളിക്കുന്നു.. ജയ് എൻ എസ് എസ് !!
ശില്പ നായരുടെ പ്രതികരണം ഇങ്ങനെ, ശ്ശോ… ഈ പുളളിക്കാരനെയാണല്ലോ ഇത്രയും നാൾ ചീത്ത വിളിച്ചത്.

ഇതിനിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പുകഴ്ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഉറച്ച് നിലപാടാണ് ജി സുകുമാരന്‍ നായരുടേതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉറച്ച നിലപാടുകള്‍. അഭിമാനവും ആദരവും തോന്നുന്ന വാക്കുകള്‍. ആദരണീയനായ ജി. സുകുമാരന്‍നായര്‍ക്ക് അഭിനന്ദനങ്ങള്‍’-എന്നിങ്ങനെയായിരുന്നു തിരുവനന്തപുരത്ത് ജി സുകുമാരന്‍ നായര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയൊ പങ്കുവച്ച് സുരേന്ദ്രന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button