സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ നാലുലക്ഷം തീര്‍ഥാടകരെത്തിയെന്നാണ് കണക്ക്. എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ദിവസവും എത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം എണ്‍പതിനായിരത്തിന് മുകളില്‍ തീര്‍ഥാടകരെത്തി.
അപ്പം അരവണ വില്പനയോടൊപ്പം നെയ്യഭിഷേകത്തിന്റെ തിരക്കും ഉയര്‍ന്നു. പ്രതിദിനം നാല്‍പതിനായിരത്തോളംപേര്‍ നെയ്യഭിഷേകത്തിനെത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായിട്ടാണ് ഇപ്പോള്‍ നെയ്യഭിഷേകം നടക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്ന് ഒരുക്കി.
പുലര്‍ച്ചെ മൂന്നു മുതല്‍ പകല്‍ 11 വരെയായിരുന്നു നെയ്യഭിഷേകത്തിന്റെ സമയം. ഇത് പകല്‍ 12 വരെയാക്കി. നെയ്യഭിഷേകം നടത്തേണ്ട ഭക്തര്‍ക്ക് വടക്കേ നടയില്‍ വിരിവയ്ക്കാന്‍ പൊലീസ് സൗകര്യം നല്‍കുന്നുണ്ട്.ഹൈക്കോടതി നിര്‍ദേശപ്രകാരം പകല്‍ 11 വരെയാണ് വടക്കേ നടയില്‍ വിരിവയ്ക്കാന്‍ സമയം. പിന്നീട് ഭക്തരുടെ അഭ്യര്‍ഥന മാനിച്ച് 11.30 വരെയാക്കി. വരും ദിവസങ്ങളില്‍ പകല്‍ 12 വരെ വടക്കേ നടയില്‍ വിരിവയ്ക്കാന്‍ അനുവദിക്കുമെന്ന് പൊലീസ് അറിയിച്ചു. തിരക്കേറും തോറും ശബരിമലയിലെ വരുമാനവും ഉയരുന്നുണ്ട്.
Post Your Comments