Latest NewsBusiness

അവസാന മണിക്കൂറിലെ മുന്നേറ്റം : നേട്ടം കൊയ്ത് ഓഹരി വിപണി

മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. സെന്‍സെക്‌സ് 77.01 പോയിന്റ് ഉയര്‍ന്ന് 36347.08ലും നിഫ്റ്റി 20.30 പോയിന്റ് ഉയര്‍ന്ന് 10908.70ലുമാണ് വ്യാപാരം അവസാനിച്ചത്. ബിഎസ്ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 1124 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

സണ്‍ ഫാര്‍മ, പവര്‍ ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, എല്‍ആന്റ്ടി, എച്ച്‌സിഎല്‍ ടെക്, ഐഒസി, കൊട്ടക് മഹീന്ദ്ര, സെ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും,ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, യെസ് ബാങ്ക്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button