Latest NewsKerala

രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുമ്പോള്‍; ഇവിടെ വില കൂടുന്നു

കഴിഞ്ഞ ആറുദിവസം കൊണ്ട് പെട്രോളിന് കൂടിയത് 46 പൈസയാണ്. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുകയാണ്. എന്നാല്‍ അതെ സമയം ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുദിവസം കൊണ്ട് പെട്രോളിന് കൂടിയത് 46 പൈസയാണ്. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് ഏഴു പൈസയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഇന്നത്തെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില72. 56 രൂപയാണ്. കൂടാതെ ഡീസലിന് 68. 07 രൂപയാണ്. അതായത്, അഞ്ചുദിവസങ്ങള്‍ക്ക് മുന്‍പ് 72.10 രൂപയായിരുന്നു പെട്രോള്‍ വില. അതാണ് ദിവസങ്ങള്‍ക്കകം ഈ നിലയില്‍ കൂടിയിരിക്കുന്നത്.

എന്നാല്‍, തിരുവനന്തപുരത്ത് ഇതിലും കൂടിയ വിലയാണ് ഉള്ളത്. ഇന്ന് പെട്രോളിനും ഡീസലിനും യഥാക്രമം വില 73. 85 രൂപയും 69. 38 രൂപയുമാണ്. രാജ്യാന്തരവിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 60 ഡോളറില്‍ താഴെയാണ്. എണ്ണവിലയിടിവ് തടയാന്‍ ഒപ്പെക്ക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയില്‍ എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എണ്ണ വില ഇടിയുന്നതെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button