KeralaLatest News

3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു

തിരുവനന്തപുരം : 3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ വ്യപകമായി ചോരുന്നുണ്ടെന്ന് സൈബർ സുരക്ഷാസ്ഥാപനം കാസ്‌പെർസ്‌കി അറിയിച്ചു.

ഇന്റർനെറ്റ് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും അടക്കമുള്ള വിവരങ്ങൾ വെറും 50 ഡോളറിന് (ഏതാണ്ട് 3500 രൂപ) കിട്ടുമെന്നാണ് കാസ്‌പെർസ്‌കിയുടെ ഗവേഷണത്തിൽ വ്യക്തമായത്. വ്യക്തിവിവരങ്ങൾ ചോർത്തുന്നത് വ്യക്തികൾക്കും സമൂഹത്തിനും ഒരുപോലെ ഭീഷണിയാണെന്നും ഇതു പല സാമൂഹികതിന്മകൾക്കും ഇടവയ്ക്കുമെന്നും കാസ്‌പെർസ്‌കി ഗവേഷണ ലബോറട്ടറിയിലെ ഗവേഷകൻ ഡേവിഡ് ജേക്കബി പറഞ്ഞു.

ഡേറ്റിങ് ആപ്പുകൾ ,അശ്ലീല-ഗെയ്‌മിങ് വെബ്‌സൈറ്റുകൾ, ഊബർ, നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ പോലുള്ള നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെയുമാണ് വിവരങ്ങൾ പ്രധാനമായി ചോർത്തുന്നത്. സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങളിലെ അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കുന്നുണ്ട്. ഈ വിവരങ്ങളാണ് വിൽക്കുന്നത്. ഒരാളുടെ മുഴുവൻ ഡിജിറ്റൽ വിവരങ്ങളും സൈബർ കുറ്റവാളികൾ ഇത്തരത്തിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ടെന്നതാണ് സംഘത്തിന്റെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button