റാസല്‍ഖൈമ : യു.എ.ഇയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പതുങ്ങിയിരുന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. അക്രമിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട സ്ത്രീ റാസല്‍ ഖൈമ പോലീസില്‍ പരാതി നല്കി.
സ്ത്രീ പൊലീസില്‍ മൊഴി നല്‍കിയത് ഇങ്ങനെ. വീട്ടില്‍ അതിക്രമിച്ച് കയറിയ അക്രമി കിടപ്പ് മുറിയില്‍ പതുങ്ങിയിരുന്നു. ഞാന്‍ മുറിയിലേയ്ക്ക് ചെന്നപ്പോള്‍ എന്റെ കാലില്‍ പിടിച്ചു വലിച്ചു. ബാലന്‍സ് തെറ്റിയ ഞാന്‍ പെട്ടെന്ന് വീഴുകയായിരുന്നു. ഒരു വിധത്തില്‍ ഞാന്‍ അയാളെ പ്രതിരോധിച്ചു. ഇതിനിടെ എന്റെ കൈവശം ഉണ്ടായിരുന്ന 150 ദിര്‍ഹം അയാള്‍ കൈക്കലാക്കുകയും ചെയ്തു. എന്റെ പ്രതിരോധം ശക്തമായപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മാത്രമല്ല അയാള്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ അയാള്‍ക്ക് എന്റെ പ്രതിരോധത്തെ മറികടക്കാനും കഴിഞ്ഞില്ല.
Post Your Comments