തിരുവനന്തപുരം: കേരള എസ്.ആര്‍.ടി.സി നിലവില്‍ അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധിക്കെല്ലാം ഖേതു സര്‍ക്കാരിന്‍റെയും മാനേജ്‌മെന്‍റിന്‍റെയും പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനുഷിക പരിഗണനയെങ്കിലും ഉള്‍ക്കൊണ്ട് സേവനം അനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരെ സംരക്ഷിക്കുന്നതിനുളള നടപടിയെങ്കിലും പ്രവര്‍ത്തിയില്‍ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് വന്നതിന്‍റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതിനാല്‍ 1000 ത്തോളം സര്‍വ്വീസുകളാണ് നിലച്ചിരിക്കുന്നത്. കെഎസ്‌ആര്‍ട്ടിസിയുടെ നിലനില്‍പ്പിനു തന്നെ കോട്ടം തട്ടുന്ന വിഷയമാണിതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.
പിഎസ്‍സി പട്ടികയില്‍ നിന്ന് രണ്ട് ദിവസത്തിനകം കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍മാരെ നിയമിക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ്. കെഎസ്‌ആര്‍ടിസിയെ വിശ്വാസമില്ലെന്നും നിയമന ഉത്തരവ് നല്‍കിയവരെ ഇന്നുതന്നെ നിയമിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് കര്‍ശന നിര്‍ദേശം നല്‍കി. പുതിയ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ സമയം വേണമെന്ന കെഎസ്‌ആര്‍ടിസിയുടെ ആവശ്യം കോടതി തള്ളി.
Post Your Comments