KeralaLatest News

വനിതാ മതിലിൽ പങ്കെടുക്കുന്നത് പുനഃ പരിശോധിക്കണം ; കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നിയമനത്തിൽ സംവരണം അട്ടിമറിച്ചെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്.

പട്ടിക ജാതി–വർഗക്കാർക്കു അവസരം നിഷേധിക്കുക വഴി ഭാവിയിൽ ഈ വിഭാഗങ്ങളിൽനിന്ന് ഒരാൾ പോലും സിവിൽ സർവീസിലേക്കു വരരുതെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ താല്പര്യത്തിനു മുഖ്യമന്ത്രിയും മന്ത്രിമാരും വഴങ്ങുകയായിരുന്നു. കെ എ എസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണം നിഷേധിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിക്കുന്ന നവോത്ഥാന സമ്മേളനങ്ങളിലും വനിതാ മതിലിലും പങ്കെടുക്കണമോ എന്ന കാര്യം പിന്നാക്ക സംഘടനകൾ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button