പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം ചരമ വാര്‍ഷിക ദിനമാണിന്ന്.പാശ്ചാത്യ സാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത് കേസരിയാണ് . ലോകത്തെ വിപ്ലവകരമായി മാറ്റിമറിക്കുന്നതിന് പ്രയോഗിക്കേണ്ട ഒരായുധമായിട്ടാണ് അദ്ദേഹം സാഹിത്യത്തെ കണ്ടത്.
1889 ഏപ്രില്‍ 13ന് തമ്പാനൂരിലെ പുളിക്കല്‍ മേലേ വീട്ടില്‍ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരന്‍കര്‍ത്താവാണ് അച്ഛന്‍. അമ്മ പാര്‍വ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്‌ക്കൂളിലുമായി സ്‌ക്കൂള്‍ വിദ്യാഭ്യാസം. 1908ല്‍ ചരിത്രം ഐഛികമായെടുത്ത് ബി.എ ജയിച്ചു. ഗേള്‍സ് കോളെജിലും കൊല്ലം മഹാരാജാസ് കോളെജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. 1917ല്‍ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയില്‍ വക്കീലായിരുന്നു.
1922 മെയ് 14 നു സമദര്‍ശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് പത്രപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചു. 1926 ജൂണ്‍ 19 നു സമദര്‍ശിയുടെ പത്രാധിപത്യം രാജിവെക്കുകയും . സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങള്‍ നടത്തി. 1930 സെപ്തംബര്‍ 18 നു കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19 നു കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രില്‍ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാന്‍ കഴിയാതാവുകയും 1936-ല്‍ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വില്‍ക്കുകയും ചെയ്യുന്നു.1942 സെപ്തംബര്‍ 3-ന് തിരുവനന്തപുരത്തു നിന്നും വടക്കന്‍ പറവൂരിലേക്ക് താമസം മാറ്റി. 1960 ഡിസംബര്‍ 18-ന് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു.
Post Your Comments