കൊച്ചി: ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് നടിയുടെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
നടിയുടെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീമിനെ പോലീസ് രൂപവത്കരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നടി ഫോണില്‍ പലര്‍ക്കും നിരന്തരം വോയ്സ് മെസേജ് അയച്ച തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യയില്‍നിന്നുള്ള യുവതികളെ ഉപയോഗിച്ച് നഗരത്തില്‍ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് അനാശാസ്യം നടത്തിയിരുന്നത്. ഇടപാടിനെത്തുന്നവര്‍ക്ക് ലഹരി വസ്തുക്കളും നല്‍കിയിരുന്നു. ലഹരിമരുന്ന് വില്പനയ്ക്കു പുറമേ സിനിമസീരിയല്‍ രംഗത്തുള്ളവരെ ഉള്‍പ്പെടുത്തി ഡ്രഗ് പാര്‍ട്ടികളും പിടിയിലായവര്‍ നടത്തിയിരുന്നു. പിടിയിലാകുന്ന സമയം സെക്സ് ഇടപാടിനെത്തിയ മുബൈ സ്വദേശിയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ലഹരിമരുന്നു കേസില്‍ നടിയുടെ ഡ്രൈവർ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments