തൊടുപുഴ• അടിമാലിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചയാളുടേത് കൊലപാതകമാണെന്ന് വ്യക്തമായി. വെള്ളത്തൂവല്‍ മുള്ളരിക്കടി കരിമ്പനാനയില് ഷാജിയാണ് കഴിഞ്ഞ ജനുവരി 24 ന് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചത്.
കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നനാനിക്കല് സുരേന്ദ്രന്(54), വരിക്കനാനിക്കല്‍ ബാബു(47)എന്നിവരാണു അറസ്റ്റിലായത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ഷാജി അബദ്ധത്തില്‍ പാറക്കെട്ടില്‍ വീണു മരിക്കുകയായിരുന്നു എന്നാണ് ആദ്യം കരുതിയിരുന്നത്.
Post Your Comments