Latest NewsTechnology

2018 ല്‍ ലോകത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഏറ്റവും മോശം പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് പുറത്ത്

വാഷിംങ്ടണ്‍: എല്ലാം സൈബര്‍മയമായ ഈ ലോകത്ത് സമൂഹ മാധ്യമങ്ങളിലടക്കം നാം നല്‍കിയിരിക്കുന്ന ഓരോ വിവരങ്ങളും പാസ്‌വേഡ് ഉപയോഗിച്ച് ഭദ്രമായി സൂക്ഷിക്കുകയെന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമാണ്. എന്നാല്‍ പലരും ഇതിന്റെപ്രാധാന്യത്തെ തിരിച്ചറിയുന്നില്ല. എളുപ്പത്തില്‍ ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകത്തില്‍ വളരെ ലളിതമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിച്ചാണ് പലരും ഇപ്പോഴും സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകള്‍ സൂക്ഷിച്ച് വെയ്ക്കുന്നത്.

2018 ല്‍ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്വേര്‍ഡുകളുടെ ലിസ്റ്റ് പ്രമുഖ സോഫ്റ്റ്‌വയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റയാണ് പ്രസിദ്ധീകരിച്ചു. ഇത്തവണയും പ്രതീക്ഷ തെറ്റിക്കാതെ 123456 ആണ് ലിസ്റ്റില്‍ പ്രഥമ സ്ഥാനം കൈക്കലാക്കിയിരിക്കുന്നത്. ഇത് ആദ്യമായി ‘ഡൊണാല്‍ഡ്’ എന്ന വാക്കും
മോശം പാസ്വേര്‍ഡുകളുടെ കൂട്ടത്തില്‍ കടന്നുകൂടിയിട്ടുണ്ട്.

ഇന്റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്‌വേര്‍ഡുകളില്‍ പഠനം നടത്തിയാണ് കമ്പനി ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഈ കാലഘട്ടത്തിലും എളുപ്പത്തിലും ആര്‍ക്കും കണ്ടു പിടിക്കാന്‍ കഴിയുന്ന പാസ്‌വേര്‍ഡുകള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നുവെന്ന് കമ്പനി നടത്തിയ പഠനങ്ങള്‍ വെളിവാക്കുന്നു. കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളും പാസ്‌വേര്‍ഡ് ആക്കുന്നവരും കുറവല്ല. 1234567,12345678 എന്നീ പാസ്വേര്‍ഡുകളാണ് ഏറ്റവും മുന്നില്‍. !@#%^^&*എന്നീ പാസ് വേര്‍ഡുകള്‍ക്കും ആളുകളേറെ പാസ്‌വേര്‍ഡ് എന്ന വാക്ക് തന്നെ പാസ്വേര്‍ഡായി വയ്ക്കുന്നവരും നിരയിലുണ്ട്.
11111 എന്ന പാസ്‌വേര്‍ഡും നിരവധി പേര്‍ ഉപയോഗിക്കുന്നു.

shortlink

Post Your Comments


Back to top button