ജിദ്ദ•രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ഒരു പാക്കിസ്ഥാന്‍കാരന്റെ ശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ ക്രിമിനല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പാക്കിസ്ഥാന്‍ യുവാവിന്റെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജെഹാന്‍ ഖായല്‍ മത് ഖാന്‍ എന്നയാളെ നിയമവിരുദ്ധമായ മരുന്ന് കടത്തിയതില്‍ കുറ്റകാരനാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോടതി വിധിക്കെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതി ശരി വയ്ക്കുകയായിരുന്നു.
തിങ്കളാഴ്ച ജിദ്ദയില്‍ വച്ചാണ് അധികൃതര്‍ കോടതി വിധി നടപ്പിലാക്കിയത്.
മയക്കുമരുന്ന് കടത്ത് സൗദി അറേബ്യയില്‍ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
Post Your Comments