പത്തനംതിട്ട : ശബരിമലയിൽ പോകാൻ ട്രാൻസ്‌ജെന്റേഴ്‌സിനു അനുമതി. നാല് പേർക്ക് പേർക്ക് മലകയറാൻ അനുമതി നൽകിയെന്നും തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്നും പോലീസ് അറിയിച്ചു. ഉടൻ മല കയറുമെന്നാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതികരണം.
ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്നും മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്നും ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. അതേസമയം ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രാന്‍സ് ജെന്‍ഡേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ശബരിമല സന്ദർശനത്തിനായി ഇരുമുടിക്കെട്ടുകളുമായി എത്തിയ രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരെയാണ് പോലീസ് തടഞ്ഞത്. ലിംഗവിവേചനം പാടില്ലെന്ന വിധി സ്ത്രീകളെ ഉദ്ദേശിച്ചാണ്. ഭിന്നലിംഗക്കാര്‍ക്ക് ഈ വിധി ബാധകമാണോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനുണ്ടെന്നു ഇവരെ പോലീസ് അറിയിച്ചിരുന്നു. അതോടൊപ്പം ഭിന്നലിംഗക്കാരുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു പോലീസ് നിയമോപദേശവും തേടിയിരുന്നു എന്നാണ് വിവരം.
Post Your Comments