Latest NewsHealth & Fitness

മാതള നാരങ്ങയുടെ തൊലി വെറുതെ പുറത്തേയ്ക്ക് വലിച്ചെറിയുന്നതിന് മുന്‍പ് ഈ കാര്യം ആലോചിക്കുക

പഴങ്ങളിലെ സൗന്ദര്യ റാണിമാരില്‍ ഒരാളാണ് മാതള നാരങ്ങകള്‍. ചുവന്നു തുടുത്ത മാതള നാരങ്ങകള്‍ ആരിലും കൊതിയുണര്‍ത്തും.

സൗന്ദര്യത്തോടൊപ്പം തന്നെ ഔഷധസമൃദ്ധവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളനാരങ്ങ. നാട്ടിന്‍ പ്രദേശങ്ങളില്‍ ഉറുമാമ്പഴ എന്നും ഇതിന് വിളിപ്പേരുണ്ട്. ഏറെ പോഷക ഗുണങ്ങളുള്ള ഫലവര്‍ഗമായ മാതളനാരങ്ങ ചര്‍മ്മാരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയഴകിനും ഏറെ സഹായകരമാണ്.

മാതളപ്പഴത്തിന്റെ നീര് ഉപയോഗിച്ച് ഉണ്ടാക്കുന്ന സര്‍ബത്ത് മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്നപനി എന്നിവ മാറാനും സഹായകമാണ്. എന്നാല്‍ പഴം കഴിച്ചതിന് ശേഷം നമ്മള്‍ പുറത്തേക്ക് വലിച്ചെറിയുന്ന തൊലിയും ഔഷധങ്ങളുടെ കലവറയാണെന്നതാണ് മറ്റൊരു രസകരമായ വസ്തുത.

മാതളനാരങ്ങയുടെ തൊലി ഉണക്കി പൊടിച്ചതില്‍ റോസ് വാട്ടര്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം. മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയതിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകികളയുക. മുഖത്തെ കറുത്ത പാടുകള്‍ മാറികിട്ടും.

തൊലി ഉണക്കി പൊടിച്ച് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

മാതള നാരങ്ങയുടെ തൊലി അരിഞ്ഞ് പൊടിച്ച ശേഷം2 ടേബിള്‍ സ്പൂണ്‍ പാല്‍പ്പാടയും ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ് എന്നിവ ചേര്‍ത്ത് നന്നായി മുഖത്തും കഴുത്തിലും പുരട്ടിയാല്‍ കറുത്തപ്പാടുകള്‍ മാറി കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button