ന്യൂഡല്‍ഹി•ഇന്ത്യ മാലദ്വീപിന് 1.4 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,000 കോടിയിലേറെ ഇന്ത്യന്‍ രൂപ) സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിഹുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മോദിയുടെ പ്രഖ്യാപനം.
ദ്വീപിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ബജറ്റ് സഹായം, കറൻസി സ്വാപ്പ് കരാറുകൾ, ഇളവുകളോടെയുള്ള വായ്പകൾ തുടങ്ങിയ രൂപങ്ങളിലാകും 1.4 ബില്യണ്‍ ഡോളര്‍ സഹായം നല്‍കുക.
സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി വിജയിച്ച ഇബ്രാഹിം മൊഹമ്മദ് സോലിഹ് മേഖലയിലെ ശക്തിയായ ഇന്ത്യയുമായുള്ള ബന്ധം വീണ്ടും പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ച മുന്‍ പ്രസിഡന്റ് മാലദ്വീപിനെ ചൈനയുമായി അടുപ്പിക്കുന്നതിനായിരുന്നു ശ്രമിച്ചിരുന്നത്.
Post Your Comments