Latest NewsInternational

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വീണ്ടും രംഗത്ത്. പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ നാട്ടുകാരില്‍ ചിലര്‍ കൊല്ലപ്പെട്ടതിനെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയെ പഴി ചാരി ഇമ്രാന്‍ ഖാന്‍ സംസാരിച്ചത്. തങ്ങളുടെ നിഷ്‌കളങ്കരായ ജനതയെ ഇന്ത്യന്‍ സുരക്ഷാസേന കൊലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്

അതേസമയം ചര്‍ച്ച മാത്രമാണ് കാശ്മീര്‍ വിഷയം പരിഹരിക്കാന്‍ സഹായകമാകുക. കൊലപാതകങ്ങളും അക്രമവും പ്രശ്നപരിഹാരമാകില്ല. ഇന്ത്യയുടെ മനുഷ്യാവകാശലംഘനത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയെ അറിയിക്കുകയും ജമ്മു-കാശ്മീരില്‍ ഹിതപരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യും.’ ഇമ്രാന്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button