Latest NewsKerala

കേ​ര​ളാ ബാ​ങ്ക് ഫെ​ബ്രു​വ​രി​യി​ല്‍:മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ളാ ബാ​ങ്ക് ഫെ​ബ്രു​വ​രി മാസം മധ്യത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അറിയിച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ആ​ധു​നി​ക​മാ​ക്കി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേ​ര​ള​ത്തി​ന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു. ഇ​പ്പോ​ള്‍ ഭീ​മ​ന്‍ ബാ​ങ്കു​ക​ളു​ടെ കാ​ല​മാ​ണ്. ഇ​വ​ര്‍ സാ​ധാ​ര​ണ​ക്കാ​രെ ആ​ട്ടി​പ്പു​റ​ത്താ​ക്കു​ന്നു. വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്ക് വ​ലി​യ തു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍നി​ന്ന് ഇത്തരം ബാങ്കുകള്‍ ഈടാക്കുന്നത്. ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ല്‍ കടുത്ത മ​ത്സ​രമാണ് നിലവിലുളളതെന്നും അദ്ദേഹം പറഞ്ഞു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button