തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിൽ നാലാമത്തെ അന്വേഷണ റിപ്പോർട്ടാണ് സി.ബി.ഐ ഇന്നലെ കോടതിയിൽ സമർപ്പിച്ചത്.
2004 സെപ്റ്റംബര്‍ 28-നാണ് കവിയൂര്‍ ശ്രീവല്ലഭക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയെയും കുടുംബത്തെയും വാടകവീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. നാരാണയന്‍ നമ്പൂതിരി തൂങ്ങിമരിച്ച നിലയിലും ഭാര്യ ശോഭനയും മൂന്ന് മക്കളും വിഷംകഴിച്ച് മരിച്ചനിലയിലുമായിരുന്നു.
കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. നാരായണന്‍ നമ്പൂതിരിയുടെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കാഴ്ചവെച്ചന്നായിരുന്നു ആരോപണം. എന്നാല്‍ സി.ബി.ഐ റിപ്പോര്‍ട്ടില്‍ നാരായണന്‍ നമ്പൂതിരി ആത്മഹത്യയ്ക്ക് മുന്‍പ് മകളെ പലതവണ പീഡിപ്പിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതി മൂന്നുതവണ തള്ളിയത്.
Post Your Comments