Latest NewsIndia

പോണ്‍ വീഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം വെളിപ്പെടുത്തി

ന്യൂഡൽഹി : പോണ്‍ വീഡിയോ കണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം മൂന്നാമത്. കഴിഞ്ഞ വര്‍ഷവും മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. അമേരിക്കയും ബ്രിട്ടനുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2016 കാനഡ ആയിരുന്നു മൂന്നാം സ്ഥാനത്ത്.

കഴിഞ്ഞ വര്‍ഷം പോണ്‍ ഹബ്ബിന്റെ ആകെ സന്ദര്‍ശനം 33.5 ബില്ല്യനാണ്. 2017 നേക്കാള്‍ അഞ്ചു ബില്ല്യന്‍ സന്ദര്‍ശര്‍ കൂടി. ലോകത്തെ മൊത്തം ജനസംഖ്യ 7.53 ബില്ല്യന്‍ ആണെന്ന് കൂടി ഓര്‍ക്കുക. മറ്റു പോണ്‍ വെബ്സൈറ്റുകളിലെ സന്ദര്‍ശന കണക്കുകള്‍ വരാനിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ലഭ്യതയിലുള്ള വര്‍ധനവ്, ചെലവുകുറഞ്ഞ ഡേറ്റാ പ്ലാനുകള്‍, സ്മാര്‍ട് ഫോണുകള്‍ ആധിക്യം എന്നിവയാണ് ഇന്ത്യയ്ക്കാരെ പോണ്‍ സന്ദര്‍ശനത്തിലേക്ക് തിരിച്ചുവിട്ടത്.

അതേസമയം, പോണ്‍ കാണുന്ന ഇന്ത്യക്കാരുടെ ഇഷ്ടതാരം ഇപ്പോഴും സണ്ണിലിയോണ്‍ തന്നെ. വര്‍ഷങ്ങളായി അവര്‍ തന്നെയാണ് ഒന്നാമത്. ബോളിവുഡ് സിനിമകളില്‍ സജീവമായിട്ടും സണ്ണിലിയോണിന്റെ പോണ്‍ കാണുന്നവര്‍ കുറഞ്ഞിട്ടില്ല. സെര്‍ച്ചില്‍ മിയ കാലിഫയാണ് രണ്ടാം സ്ഥാനത്ത്. പോണ്‍ നിര്‍മാണ വിപണിയില്‍ നിന്ന് വിരമിച്ചെങ്കിലും മിയയുടെ വിഡിയോകള്‍ പോണ്‍ഹബില്‍ ഹിറ്റാണ്. മൂന്നാം സ്ഥാനത്ത് ഡാനി ഡാനിയല്‍സാണ്. കഴിഞ്ഞ വര്‍ഷം ഈ സ്ഥാനത്ത് കത്രീന കൈഫായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള വിവാദത്തെ തുടര്‍ന്ന് പോണ്‍ സ്റ്റാര്‍ ഡാനിയല്‍സ് സേര്‍ച്ചിങ് ലിസ്റ്റില്‍ മൂന്നാമതെത്തി.

പോണ്‍ഹബ് കാണുന്നവരുടെ രാജ്യാന്തര ശരാശരി സമയം 10 മിനിറ്റ് 13 സെക്കന്‍ഡാണ്. എന്നാല്‍ ഇന്ത്യയ്ക്കാരുടെ ശരാശരി സമയം എട്ട് മിനിറ്റ് 23 സെക്കന്‍ഡാണ്ണ്. ഫിലിപ്പെയിന്‍സാണ് സമയത്തില്‍ മുന്നില്‍ (13 മിനിറ്റ് 50 സെക്കന്‍ഡ്). ഇന്ത്യയില്‍ നിന്ന് പോണ്‍ കാണുന്നവരില്‍ 30 ശതമാനവും സ്ത്രീകളാണ്. അതേസമയം, 18നും 34 നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗം സന്ദര്‍ശകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button