Latest NewsIndia

വീട്ടുജോലിക്കാരിയെ ഗൃഹനാഥയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കി

ഭുവനേശ്വര്‍: വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. വീട്ടമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടുജോലിക്കാരിയെ ആക്രമിച്ചത്. ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് വീട്ടമ്മ ഇതിന് മുതിർന്നത്. ഒറീസയിലെ കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് ആറംഗ സംഘം നാല്‍പതുകാരിയേയും മകളുടെ ഭര്‍ത്താവിനേയുമാണ് തട്ടിക്കൊണ്ടു പോയത്.

തൊട്ടടുത്ത മത്സ്യമാര്‍ക്കറ്റിലെ വിജനമായ സ്ഥലത്ത് എത്തിച്ച്‌ രണ്ടുപേരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന് ശേഷം മരുമകന്‍ ബോധരഹിതനായതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്നവര്‍ മാറിമാറി ബലാത്സംഗംചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ക്രൂരമായ ഈ മര്‍ദ്ദനമുറകള്‍ക്ക് സാക്ഷിയാകാന്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button