KeralaLatest NewsIndia

ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിലേക്ക്

പാർട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ അശോകന് പാർട്ടി അംഗത്വം നൽകി.

കോട്ടയം: കോളിളക്കം സൃഷ്ടിച്ച മതപരിവർത്തനക്കേസിലെ മുഖ്യ കഥാപാത്രമായ വൈക്കം സ്വദേശിനി ഹാദിയയുടെ അച്ഛൻ അശോകൻ ബിജെപിയിൽ ചേർന്നു. വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസ്സിൽ വച്ചാണ് അശോകൻ ബിജെപിയിൽ ചേർന്നത്. പാർട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ അശോകന് പാർട്ടി അംഗത്വം നൽകി.

കമ്യൂണിസ്റ്റ് കാരനായിരുന്ന അശോകൻ തികഞ്ഞ നിരീശ്വര വാദിയായിരുന്നു. മകൾ മതപരിവർത്തനത്തിനിരയായതിനെ തുടർന്നാണ് ഇദ്ദേഹം പാർട്ടിയോട് അകലുന്നത്. താൻ അവിശ്വാസിയാണെന്നു വച്ച് മകളെ മനുഷ്യ ബോംബാക്കുന്നതും ഐഎസിന്റെ ലൈംഗിക അടിമയാക്കുന്നതും കണ്ടു നിൽക്കാനാവില്ലെന്നും അന്ന് അശോകൻ പറഞ്ഞിരുന്നു.

വളരെയേറെ വിവാദങ്ങൾക്ക് ശേഷം സുപ്രീം കോടതി ഹാദിയയുടെ വിവാഹത്തിന് നിയമ സാധുത നൽകുകയായിരുന്നു. വിമുക്ത ഭടനായ അശോകന്റെയും പൊന്നമ്മയുടെയും ഏകമകളാണ് അഖില എന്ന ഹാദിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button