![](/wp-content/uploads/2018/12/fans.jpg)
കൊച്ചി : ശ്രീകുമാര്‍ മേനോന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദിലീപ് ഫാന്‍സ് രംഗത്തെത്തി. ഒടിയന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ദിലീപ് ഫാന്‍സ് ആണെന്ന ആരോപണം തള്ളി ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ് ഖാന്‍.ശ്രീകുമാര്‍ മേനോന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നാണ് ദിലീപ് ഫാന്‍സിന്റെ പ്രതികരണം.ഒരു പ്രമുഖ മാധ്യമത്തോടാണ് റിയാസ് പ്രതികരിച്ചത്.യാഥാര്‍ഥ്യം എല്ലാവര്‍ക്കും അറിയാമെന്നും ഇതൊന്നും അത്ര സംഭവമാക്കേണ്ട കാര്യമില്ലെന്നും അയാള്‍ പറയുന്ന പൊട്ടത്തരങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും റിയാസ് പ്രതികരിച്ചു.
ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം മുതല്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിനാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വിധേയനായത്. ഇക്കാര്യം തിരുവനന്തപുരം പ്രസ് ക്ലബില്‍ നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അകാരണമായി തന്നെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ കാരണങ്ങള്‍ എല്ലാവര്‍ക്കും അറിയാമെന്നുമായിരുന്നു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നത്.
അതേസമയം നടി മഞ്ജു വാര്യരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയന്‍’ സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments