ഹൈദ്രാബാദ്: കനത്ത നാശം വിതച്ച് ഫെതായ് ആന്ധ്രാ തീരത്ത് അതിശക്തമായി ആഞ്ഞടിയ്ക്കുന്നു .കാറ്റിനൊപ്പം കനത്ത മഴയും പെയ്യുന്നുണ്ട്.
ഫെതായ് മൂലമുണ്ടായ അതിശക്തമായ മഴയില്‍ വിജയവാഡയില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലുമായി നിരവധി മരങ്ങള്‍ കടപുഴകി വീണു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ അതിശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കാകിനാഡ തീരം വഴി കരയില്‍ പ്രവേശിച്ച കാറ്റ് മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. തീരദേശ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഫെയ്തായി 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനും സാധ്യതയുണ്ട്.
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, വിശാഖപട്ടണം, കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും പുതുച്ചേരിയുടെ ഭാഗമായ യാനം മേഖലയിലും കടല്‍ കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments