Specials

ക്രിസ്തുമസ് കഥകൾ പ്രശസ്തമാണ് എന്നാൽ ക്രിസ്തുമസ് തമാശകളോ

  • ഒരിടത്ത് ക്രിസ്തുമസ് പരിപാടിയോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം.. സമ്മേളനത്തിലെ അതിഥികളായി ക്രിസ്തുമസ് ഫാദറും മദറും..
    ക്രിസ്തുമസ് മദറിന്റെ മാസ്ക് വാന്ങാൻ കിട്ടാത്തതുകൊണ്ട് ക്രിസ്തുമസ് ഫാദറിന്റെ മുഖം മൂടിയിലെ താടിയും മീശയും ഇളക്കി കളഞ്ഞിട്ടാണ് മദറിന്റെ മുഖം മൂടി ഉണ്ടാക്കുന്നത്…

നമ്മുടെ പൊതുസമ്മേളനം ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ഫാദറും മദറും വേദിയിൽ എത്തേണ്ടത്. പത്തുമിനിട്ടുകൊണ്ട് ഉദ്ഘാടനം ആകും എന്നുള്ള കണക്കു കൂട്ടലിൽ ഫാദറും മദറും മുഖം മൂടിയും കുപ്പായവും/ചട്ടയും മുണ്ടും ഒക്കെ ധരിച്ച് റെഡിയായി നിന്നു. അപ്പോൾ ഒരുത്തനു ഐഡിയ.. ഫാദറിനേയും മദറിനേയും കാറിൽ വേദിക്കരികിൽ കൊണ്ടു ചെന്നു ഇറക്കണം. അങ്ങനെ ഫാദറും മദറും കാറിൽ കയറി ഇരുന്നു. പക്ഷേ നമ്മുടെ പൊതുസമ്മേളനത്തിലെ സ്വാഗതക്കാരൻ ഇരുപതുമിനിട്ട് ആയിട്ടും സ്വാഗതം നിർത്തിയില്ല. കാറിനകത്തിരുന്നു ഫാദറും മദറും ആവിയെടുത്തിട്ട് മുഖം മൂടി ഊരി ഇരുന്നു. സ്വാഗതക്കാരൻ സ്വാഗത പ്രസംഗം നിർത്തിയത് അരമണിക്കൂർ കഴിഞ്ഞ്. അദ്ധ്യക്ഷനും ഉദ്ഘാടകനും പത്തിരുപത് മിനിട്ട് പ്രസംഗിക്കാൻ എടൂക്കുമെന്ന് ഫാദറും മദറും കരുതി. പക്ഷേ അദ്ധ്യക്ഷനും ഉദ്ഘാടകനും അഞ്ച് മിനിട്ടിനുള്ളിൽ തങ്ങളുടെ കർത്തവ്യം നിർവഹിച്ചു..

സ്വാഗത പ്രസംഗകൻ പറഞ്ഞതിനപ്പുറം ഒന്നും എനിക്കു പറയാനില്ലന്ന് എന്ന് പറഞ്ഞ് ഉദ്ഘാടകൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടകൻ ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ഫാദറും മദറും കരുതിയില്ല….വാ..വാ.. എന്ന് സ്റ്റേജിൽ നിന്ന് സിഗ്നൽ കിട്ടിയതും കാറിന്റെ ഡ്രൈവർ വണ്ടി എടുത്തു…
ഫാദറും മദറും പെട്ടന്ന് മുഖം എടുത്ത് ഫിറ്റ് ചെയ്ത്… കാറിൽ നിന്ന് ഇറന്ങുന്ന ഫാദറിനേയും മദറിനേയും കണ്ട് വേദിയിൽ ഇരിക്കുന്നവരും കാണികളും സംഘാടകരും ഞെട്ടി…
ഫാദറിന്റെ ഉടലിൽ മദറിന്റെ തല…
മദറിന്റെ ഉടലിൽ ഫാദറിന്റെ തല…
ചട്ടയും മുണ്ടും ഉടുത്ത മദറിന്റെ മുഖം മൂടി താടിയും മീശയും ഉള്ള ഫാദറിന്റേത്…
കുപ്പായം ഇട്ട ഫാദറിന്റെ മുഖം മൂടി മീശയും താടിയും ഇല്ലാത്ത മദറിന്റേത് ….കാറിന്റെകത്തിരുന്ന് മുഖം മൂടി വെക്കാനുള്ള വെപ്രാളത്തിനിടയ്ക്ക് മുഖം മൂടികൾ തമ്മിൽ പരസ്പരം മാറിപ്പോയി!!!!

  • മറ്റൊരു ക്രിസ്തുമസ് പരിപാടി,ആകാശത്ത് നിന്ന് തീ ഇറന്ങാനായി സ്റ്റേജിന്റെ നടുക്ക് മുകളിൽ കപ്പിയിൽ ഒരു ബൾബ് വർണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ് ഇട്ടിട്ടുണ്ട്. ആകാശത്ത് നിന്ന് തീ ഇറങ്ങി എന്ന് പറയുമ്പോൾ സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്നവൻ നടുക്ക് കെട്ടിയിട്ടിരിക്കുന്ന ബൾബ് കത്തിച്ച് വയർ ചെറുകെ അയച്ചു വിട്ട് ബൾബിനെ കാർഡ്‌ബോർഡ് പെട്ടിയുടെ തൊട്ടുമുകളിൽ എത്തിക്കണം. ബൾബ് കാർഡ്‌ബോർഡീന്റെ മുകളിൽ എത്തുന്നതും ഏലിയാവ് കാലിന്റെ തള്ളവിരലിന്റെ മുന്നിലായി കാർഡ് ബോർഡിന്റെ ഉള്ളിൽ കത്തിച്ചു വെച്ചിരിക്കുന്ന വിളക്ക് മറിച്ച് ബോർഡിൽ നിറച്ചിരിക്കുന്ന പഞ്ഞി കത്തിക്കുകയും ഉടനെ ബൾബ് ഓഫാക്കി മുകളിലേക്ക് വലിക്കുകയും വേണം.
    എല്ലാം റെഡിയായി
    കർട്ടൻ ഉയർന്നു…

ആകാശത്ത് നിന്ന് തീ ഇറന്ങി എന്ന് പറഞ്ഞപ്പോൾ തന്നെ ബൾബ് കത്തിച്ച് ലവൻ ബൾബ്ബ് അയച്ചു വിടാൻ തുടന്ങി. ബൾബ് പാതി വഴി ആയപ്പോഴേക്കും സ്റ്റേജിൽ നിന്ന് ഏലിയാവ് വിളക്ക് മറിച്ചു. കാർഡ്ബോർഡിലെ പഞ്ഞി കത്താൻ തുടന്ങി. ആകാശത്ത് നിന്ന് തീ ബലിപീഠത്തിന്റെ മുകളിൽ എത്തുന്നതിന് മുമ്പ് കത്തിയാൽ കാണികൾ കൂവത്തില്ലേ..ബൾബ് അയച്ചു വിടാൻ നിന്നവൻ വയറിൽ നിന്ന് കൈ എടുത്തു.ബൾബ് ശൂ എന്നു പറഞ്ഞ് കാർഡ് ബോർഡിൽ അടിച്ചു..
ടപ്പോ!! ബൾബ് പൊട്ടി
ബൾബിന്റെ വരവും പഞ്ഞി കത്തലും ഒക്കെ വളരെ പെർഫക്റ്റായി..
കാണികളുടെ കൈയ്യടി!!
ടാബ്ലോ അനൗൺസ് ചെയ്തുകൊണ്ടിരുന്ന ആത്മഗതം പക്ഷേ മൈക്കിലൂടെ വെളിയിൽ വന്നു
“അടുക്കളയിൽ കിടന്ന നൂറു വാട്ടിന്റെ ബൾബാ പൊട്ടിയത്!!!

shortlink

Related Articles

Post Your Comments

Related Articles


Back to top button