കട്ടപ്പന: ഇടു ക്കി ചേറ്റുകുഴി സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ ഇടവക വികാരിയെ ഭദ്രാസനാധിപന്‍ നീക്കിയതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പള്ളി വികാരിയായിരുന്ന ഫാദര്‍ കുരിയാക്കോസ് വലേലിനെ തിരിച്ച് കൊണ്ടുവരണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പള്ളി വികാരിയെ മാറ്റിയത് ഇടുക്കി ഭദ്രാസനാധിപനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിനാലാണെന്നാണ് ആരോപണം.
ഓര്‍ത്തഡോക്സ് ഇടുക്കി ഭദ്രാസനാധിപനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരായ നടപടിയെന്ന് ഫാ. കുര്യാക്കോസ് വലേലി നേരത്തെ ആരോപിക്കുന്നു. എന്നാല്‍, വികാരിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയറിയിച്ച് ഒരു വിഭാഗം വിശ്വാസികള്‍ പരാതി ഉന്നയിച്ചതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് ഭദ്രാസനാധിപന്റെ വിശദീകരണം.
Post Your Comments