Specials

പപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിക്കാരുടെ ന്യൂഇയര്‍ ആഘോഷം

കൊച്ചി : ഫോര്‍ട്ടു കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ നവവല്‍സരാഘോഷ ചടങ്ങ്. ഫോര്‍ട്ടു കൊച്ചിയുടെ സാംസ്‌കാരിക ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ആഘോഷത്തിന്. പപ്പാഞ്ഞി കത്തിക്കലിന്റെ ചരിത്രവും ,ഇത്തവണത്തെ പുതുവല്‍സരത്തെ വരവേല്‍ക്കാനൊരുങ്ങിയ ഫോര്‍ട്ടു കൊച്ചിയില്‍ നിന്നുളള ചില കാഴ്ചകളുമാണ് പുലര്‍വേളയില്‍.

ഫോര്‍ട്ട് കൊച്ചിക്കാരുടെ ഈ ആഘോഷത്തിന് എത്രകാലം പഴക്കമുണ്ടെന്ന് കൃത്യമായി കണക്കാകുക എളുപ്പമല്ല. 1984 ല്‍ കാര്‍ണിവല്‍ തുടങ്ങിയതു മുതലാണ് ഫോര്‍ട്ടുകൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ നാടറിഞ്ഞു തുടങ്ങിയതെങ്കിലും അതിനുമൊരുപാടു മുമ്പേ പപ്പാഞ്ഞിയെ കത്തിച്ചുളള ആഘോഷം കൊച്ചിക്കാര്‍ തുടങ്ങിയിരുന്നെന്ന് നാടിന്റെ ചരിത്രമറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ആഘോഷങ്ങള്‍ക്ക് ഇക്കുറിയും കുറവൊന്നുമില്ല ഫോര്‍ട്ട്‌കൊച്ചിയില്‍. നക്ഷത്രവിളക്കുകള്‍ തൂക്കിയും,നാടെങ്ങും തോരണം ചുറ്റിയും,കാര്‍ണിവല്‍ കാഴ്ചകളൊരുക്കിയും പുതുവല്‍സരാഘോഷങ്ങള്‍ ഏറെ നേരത്തെ തുടങ്ങിക്കഴിഞ്ഞു കൊച്ചിക്കാര്‍. പപ്പാഞ്ഞിയുമൊരുക്കി നാട്ടിലെ മുക്കിലും മൂലയിലും നിറയുന്ന കുട്ടികളാണ് ഫോര്‍ട്ടുകൊച്ചിയിലെ ഏറ്റവും രസകരമായ പുതുവല്‍സരക്കാഴ്ച

നവവല്‍സരാഘോഷങ്ങളുടെ ഭാഗമായി കത്തിക്കാനുളള കൂറ്റന്‍ പപ്പാഞ്ഞിയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button