Latest NewsKerala

ലോക്കല്‍ സോഡയുടെ വിലയിൽ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില കൂടി. സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടിയത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും ഉല്‍പ്പന്നത്തെ ജിഎസ്ടിയുടെ പരിധിയിലാക്കിയതുമാണ് വില കൂട്ടാന്‍ കാരണം.

കമ്ബനി സോഡ നിര്‍മ്മാതാക്കള്‍ രണ്ട് മാസം മുന്‍പ് വില കൂട്ടിയതിന് പിന്നാലെയാണ് ലോക്കല്‍ സോഡയുടെ വിലയും കൂട്ടിയത്. ശനിയാഴ്ച മുതലാണ് സോഡയുടെവില കൂടുക. കളറില്ലാത്ത കുപ്പി സോഡായ്ക്ക് അഞ്ചില്‍ നിന്നും ഏഴ് രൂപയും കളര്‍ സോഡയ്ക്ക് ഏഴില്‍ നിന്നും ഒന്‍പത് രൂപയുമാണ് കൂടുന്നത്. നിലവില്‍ പല സ്ഥലങ്ങളിലും സോഡാ നാരങ്ങാ വെള്ളത്തിന് പത്ത് രൂപയാണ് ഈടാക്കുന്നത്. ഇനിമുതല്‍ അത് 15 ആകും.

അവസാനമായി സോഡയ്ക്ക് വിലകൂട്ടിയത് ആറ് വര്‍ഷം മുന്‍പാണ്. ബാറുകളിലും ബേക്കറികളിലുമാണ് ലോക്കല്‍ സോഡ വ്യാപകമായി ഉപയോഗിക്കുന്നത്. 750 ലധികം സോഡാ നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാനത്താകെ ഉണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ പാലക്കാടും മലപ്പുറത്തും കൊല്ലത്തുമാണ് ഏറ്റവുമധികം യൂണിറ്റുകളുള്ളത്.

ഇതോടെ മലയാളിയുടെ ഇഷ്ട പാനീയമായ സോഡാ നാരങ്ങയുടെ വിലയും ഇപ്പോലുള്ളതിനെക്കാളും ഇരട്ടിയാവും

shortlink

Related Articles

Post Your Comments

Related Articles


Back to top button