Latest NewsSpecials

ശബരിമല പിന്നിട്ട ദുര്‍ഘട ദിനങ്ങള്‍

പുതുവര്‍ഷം പിറക്കുമ്പോള്‍ കേരളത്തിന്‍റെ ഒാരോ മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന കറുത്ത നിമിഷങ്ങളാണ് ശബരിമലയില്‍ നാളിതുവരെ നടമാടിയത്. അത്രക്ക് വേദനാജനകമായ അവസ്ഥാവിഷേഷങ്ങളായിരുന്നു അവിടം. അതിന്‍റെ മറുബാക്കി ഇപ്പോഴും അവസാനിക്കാതെ കേരളത്തെ പിന്തുടരുന്നു. യുവതീ പ്രവേശനം സാധ്യമാക്കി സുപ്രീംകോടതി ഉത്തരവ് വന്നതോടേയാണ് കേരളത്തില്‍ പ്രക്ഷോഭവും പ്രതിഷേധവും കൊടുമ്പിരി കൊണ്ട് കേരളം ഒരു ഭ്രാന്താലയം കണക്കായത്.

ലക്ഷക്കണക്കിന് വരുന്ന അയ്യപ്പ ഭക്തര്‍ പതിനെട്ടാം പടി കയറാന്‍ അന്‍പതിന് താഴെയുളളവരെ അനുവദിക്കില്ല എന്ന് പിടിവാശി പിടിച്ചപ്പോള്‍ മറുപക്ഷം സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് തന്നെ പിന്‍തുടര്‍ന്നു. കോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും യുവതികള്‍ക്ക് മല ചവിട്ടാനുളള എല്ലാ സൗകര്യവും ഒരുക്കുമെന്ന് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷവും ബിജെപിയും എതിര്‍ത്തു.

കോണ്‍ഗ്രസിന്‍റെ നിലപാട് പുനപരിശോധന ഹര്‍ജി നല്‍കണമെന്നായിരുന്നുവെങ്കില്‍ ബിജെപി യുവതികള്‍ ശബരിമലയിലല്‍ പ്രവേശിക്കാതിരിക്കുന്നതിനായി നാമ ജപ പ്രതിഷേധവുമായി നാടെങ്ങും ശരണമന്ത്രം പ്രതിഷേധമായി അലതല്ലിച്ചു. പ്രതിഷേധം അവിടേയും അവസാനിച്ചില്ല സന്നിധാനത്തേക്കും നിലക്കലേക്കും നീണ്ടു. മണ്ഡലകാലത്തില്‍ വല്ലാത്തൊരു പ്രതിഷേധത്തിനാണ് ശബരിമല വേദിയായത്.

സാമൂഹിക പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വറും യുവതികളെ മല ചവിട്ടിക്കില്ല എന്ന ഒരേ സ്വരമുയര്‍ത്തി മുന്നോട്ട് വന്ന് പ്രതിഷേധത്തിന് നേത്വത്വം വഹിച്ചത്. പിന്നീടങ്ങോട്ട് സംഭവ ബഹുലമായ ഒത്തിരി പ്രതിഷേധങ്ങള്‍ക്ക് 2018 ലെ ദിനാന്തരങ്ങള്‍ വേദിയായി. അതിന്‍റെ പൊടിപ്പും തൊങ്ങലും ഇപ്പോളും പ്രതിഷേധ സ്വരമായി ഈ പുതുവല്‍സരത്തിലും മനസിന് അസ്വസ്ഥത സൃഷ്ടിക്കുന്നതിനായി അവശേഷിക്കുന്നു. ശബരിമല വിഷയത്തില്‍ എന്നൊരു പ്രതിവിധിയാകുമെന്നറിയാതെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button