2018 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി മലയാളി താരം പ്രിയ വാര്യര്‍. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ആദ്യമായാണ് മലയാളത്തില്‍ നിന്ന് ഒരു താരം ഈ നേട്ടം കൈവരിക്കുന്നത്. സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ എന്നിവരെ പിന്നിലാക്കിയാണ് ഗൂഗിള്‍ ട്രന്റ് പേഴ്‌സണാലിറ്റി വിഭാഗത്തില്‍ പ്രിയ ഓന്നാമതെത്തിയത്.
പത്ത് പേരടങ്ങുന്ന പട്ടികയില്‍ ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര നാലാം സ്ഥാനത്തും സല്‍മാന്‍ ഖാന്‍ ഏഴാം സ്ഥാനത്തുമാണ്. പ്രിയങ്ക ചോപ്രയുടെ വരന്‍ നിക് ജൊനാസാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ച് ട്രെന്റിലുണ്ടായിരുന്ന സണ്ണിലിയോണിനെ പട്ടികയില്‍ കാണാനില്ല. തരംഗം സൃഷ്ടിച്ച പ്രിയയുടെ ഒരു അഡാര്‍ ലൗ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിനെയും മറികടന്ന് 45 ലക്ഷം ഫോളോവേഴസാണ് പ്രിയ നേടിയത്. 40 ലഷം ഫോളോവേഴ്‌സുണ്ടായിരുന്ന സക്കര്‍ബര്‍ഗിനെ ഓരാഴ്ച കൊണ്ടാണ് പ്രിയ മറികടന്നത്. പ്രിയ ഒറ്റ ദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ്.
ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്. സണ്ണി ലിയോണിനെ പിന്നിലാക്കി ഗൂഗിളില്‍ ഒന്നാമതെത്തിയ പ്രിയ, ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയും വരെ തോല്‍പിച്ചിരുന്നു. അഡാര്‍ ലൗ ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കവും, താരത്തിന്റെ മാണിക്യ മലരായ പൂവി എന്ന ഗാനവുമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നതിന് കാരണമായത്.
Post Your Comments