Festivals

പ്രളയവും പുതുവര്‍ഷവും

ഒരു പുതുവത്സരം കൂടി കടന്നു വരുമ്പോള്‍ അതിജീവനത്തിന്റെ കഥയാണ് എല്ലാ മലയാളികള്‍ക്കും പറയാനുള്ളത്. 2018 കടന്നു പോകുമ്പോള്‍ ആവര്‍ഷം കേരളം ഭയപ്പെട്ടു പോയ നിമിഷങ്ങളം കുറിച്ച് ആലോചിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. കേരളത്തിന്റെ പകുതിയും വെള്ളത്തിനടിയിലായിട്ടും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരണമടിഞ്ഞിട്ടും തളരാതെ നാം കൈകോര്‍ത്തു പിടിച്ച് നനഞ്ഞു കറിയ ഓര്‍മ്മകളാണ് പുതിയ വര്‍ഷത്തില്‍ നമ്മുക്ക് കൂട്ടായുള്ളത്.

Image result for kerala floods

കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിയവര്‍, വീടിന്റെ രണ്ടാം നിലയില്‍ അഭയം പ്രാപിച്ചവര്‍, ചത്തുപൊങ്ങിയ വളര്‍ത്തു മൃഗങ്ങള്‍, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള ഉറ്റവരുടെ സഹായാഭ്യാര്‍ത്ഥനകള്‍. ഒരു മനുഷ്യായുസ്സില്‍ മറക്കാന്‍ കഴിയാത്ത നടുക്കുന്ന ഓര്‍മകളാണ് പ്രളയം സമ്മാനിച്ചത്.

Image result for kerala floods relief camp

ഒരു മനുഷ്യായുസ്സില്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നിന്ന ഓരോ മലയാളിയുടെ കൈകളിലേയ്ക്കും ഭക്ഷണമായും വസ്ത്രമായും അവനു വേണ്ടതെല്ലാം ഓടിയെത്തിയത് നാം കണ്ടതാണ്. ജാതിയുടേയും മതത്തിന്റേയും പണത്തിന്റേയും അതിര്‍ വരമ്പുകള്‍ക്കിപ്പുറം സമൂഹ മന:സാക്ഷിയാണ് ഏറ്റവും വലുതെന്ന ഒരു സന്ദേശം കൂടി നല്‍കിയാണ് കേരളത്തില്‍ താണ്ഡവമാടിയ പ്രളയം കടന്നു പോയത്. നിരവധി പേര്‍ ഇപ്പോഴും സ്വന്തമായി മേല്‍ക്കൂര നഷ്ടപ്പെട്ട് ക്യാമ്പകളില്‍ കഴിയുന്നത്. അതേസമയം കൂട്ടായ പങ്കാളിത്തത്തോടെ ഒട്ടനവധി പേര്‍ക്ക് അതിജീവനം സാധ്യമാക്കാനും നമ്മുക്ക് കഴിഞ്ഞു. അതേസമയം വിശപ്പിനേക്കാള്‍ വലുതല്ല ദുരഭിമാനമെന്ന് മനസ്സിലാക്കി നാം അടുത്ത വര്‍ഷത്തിലേയ്ക്ക് കുതിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button