
ചെന്നൈ: വാഹന പരിശോധനയ്ക്കിടെ പിടിയിലായ യുവാവ് അമ്പതോളം യുവതികളെ പീഡിപ്പിച്ചതായി സംശയം. വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മറുപടിയില്‍ തോന്നിയ വൈരുധ്യമാണ് പോലീസില്‍ സംശയത്തിടയാക്കിയത്.
വെള്ളിയാഴ്ച ചെന്നെ നഗരത്തില്‍ വെച്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തു. മറുപടിയില്‍ പോലീസിന് സംശയം തോന്നിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നതിന്റെ അന്‍പതോളം ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് ഭീഷണിപ്പെടുത്തുകയും അക്രമത്തിനിരയാക്കുകയും ചെയ്തു വരികയാണെന്ന് യുവതികള്‍ വെളിപ്പെടുത്തി.
Post Your Comments