അറബിക്കടലിന്റെ കേരളതീരത്തുനിന്ന് പിടിക്കുന്ന മത്സ്യങ്ങളെ സര്‍ട്ടിഫൈ ചെയ്ത് വിപണിയില്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ സ്റ്റുവാര്‍ഡ്ഷിപ്പ് കൗണ്‍സില്‍ ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സി. വിപണിയില്‍ എത്തുന്ന മത്സ്യം എന്ന് എവിടെനിന്ന് പിടിച്ചുവെന്നും ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ കണ്ടെത്താം. കൊച്ചിയിലെ പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളഫിഷറിസ് സമുദ്രപഠന സര്‍വകലാശാല ആയിരിക്കും കേരളത്തിലെ ഗുണനിലവാര പരിശോധന കേന്ദ്രം.
Post Your Comments