വര്ഷാന്തരങ്ങള് കടന്ന് പോകുമ്പോള്‍ വീണ്ടുമൊരു പുതുവത്സരം വന്നെത്തുകയാണ്. ഈ നവവത്സരത്തില്‍ പ്രിയപ്പെട്ടവര്‍ക്കായി പുതുവത്സര കാര്‍ഡുകള്‍ സമ്മാനിക്കുക എന്നത് അത് സ്വീകരിക്കുന്ന ആള്‍ക്കും കൊടുക്കുന്ന നമുക്കും സന്തോഷം നല്‍കുന്ന ഒന്നാണ്. അതും സ്വന്തം കെെകൊണ്ട് നമ്മുടെ മനസില്‍ നിന്ന് ഉദിച്ച ആശയങ്ങളില്‍ നിന്ന് നിര്‍മ്മിച്ചെടുത്ത ഒരു പുതുവത്സര കാര്‍ഡാണെങ്കിലോ ആ കെെമാറ്റത്തിന് കൂടുതല്‍ മാധുര്യമേറും.
വിപണിയില്‍ ഇന്ന് ധാരാളം കാര്‍ഡുകള്‍ പണം കൊടുത്ത് വാങ്ങാന്‍ കഴിയും . മാത്രമല്ല ഇന്ന് ഒാണ്‍ലെെനായി എന്തും വാങ്ങിക്കാമെന്ന സാഹചര്യവും സംജ്ജാതമാണ്. ഈ സാഹചര്യത്തില്‍ പണം കൊടുത്ത് റെഡിമെയ് ഡായി വാങ്ങിക്കൊടുക്കുന്ന ഒരു സാധനത്തിന് പ്രധാന്യമുണ്ടെങ്കിലും അതിനേക്കാള്‍ ഒരാളുടെ മനസില്‍ ആഴത്തില്‍ പതിയപ്പെടുന്നത് നമ്മള്‍ സ്വന്തമായി കഷ്ടപ്പെട്ട് രൂപപ്പെടുത്തിയ ഒരു ന്യൂഇയര്‍ കാര്‍ഡിനായിരിക്കും.
നമ്മള്‍ ആ കാര്‍ഡ് ഉണ്ടാക്കാന്‍ എടുത്ത സമയവും അതിനായുളള പ്രയത്നവുമൊക്കെ മനസിലാക്കുമ്പോള്‍ അത് സ്വീകരിക്കുന്ന വ്യക്തിക്ക് നമ്മളോടുളള സ്നേഹം അധികരിക്കുമെന്ന് മാത്രമല്ല. പുതുവത്സര ദിനത്തില്‍ നിങ്ങള്‍ സമ്മാനിക്കുന്ന ആ ഒരു ഒറ്റ ന്യൂ ഇയര്‍ കാര്‍ഡ് മതി പിന്നീടങ്ങോട്ട് നിങ്ങളും അത് സ്വീകരിക്കുന്ന വ്യക്തിയും തമ്മിലുളള സ്നേഹ ബന്ധം കൂടുതല്‍ അവിസ്മരണീയമാക്കാന്‍.
റെഡിമെയ്ഡായി വാങ്ങിക്കുന്ന കാര്‍ഡിനേക്കാള്‍ ചിലവ് ഒരു പക്ഷേ നമ്മള്‍ സ്വന്തമായി പരിശ്രമിച്ച് നിര്‍മ്മിക്കുന്ന സമ്മാന കാര്‍ഡിനുണ്ടാവാം. പക്ഷേ എന്തൊക്കെയായാലും ഇത്തവണത്തെ ന്യൂ ഇയറിന് സ്വന്തം കെെകളാല്‍ നിര്‍മ്മിച്ച ആ സ്നേഹ കാര്‍ഡ് നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ശ്രമിക്കാം. നവ വത്സരത്തിനൊപ്പം ബന്ധങ്ങളും കെട്ടുറപ്പുളളതാവട്ടെ.
Post Your Comments