Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

വനിതാ മതിൽ: കൂടുതല്‍ സംഘടനകള്‍ പിന്തുണ അറിയിച്ചെന്ന് സംഘാടക സമിതി

തിരുവനന്തപുരം•കേരളത്തെ ഭ്രാന്താലയാക്കരുത്, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പുതുവർഷദിനത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിന് മികച്ച പ്രതികരണമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി.

പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനു വേണ്ടി തിരുവനന്തപുരം അയ്യൻകാളി ഭവനിലെ സംഘാടക സമിതി ആഫീസിൽ വൈസ് ചെയർമാൻ ബി. രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടന സമിതി യോഗമാണ് വിലയിരുത്തൽ നടത്തിയത്.

കാമ്പയിനുമായി സഹകരിക്കുവാൻ സന്നദ്ധത പ്രകടിപ്പിച്ച് വന്നിട്ടുള്ള പുതിയ സംഘടനകളെ ഉൾപ്പെടുത്തുവാനും പ്രചരണപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുവാനും വിളംബരജാഥ, ഭവനസന്ദർശനം തുടങ്ങിയ അടിത്തട്ടിലെ പ്രവർത്തനങ്ങളിൽ മതിലിൽ പങ്കാളികളാകുന്ന ഇതര സംഘടനകളുമായുള്ള സംയുക്ത പ്രവർത്തനത്തിനും സമിതി തീരുമാനിച്ചു.

കൺവീനർ പുന്നല ശ്രീകുമാർ റിപ്പോർട്ടും അഡ്വ. കെ. സോമപ്രസാദ് എം.പി നന്ദിയും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button