രാമനഗര: ഇതര ജാതിക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മാതാപിതാക്കളെ ആള്‍ക്കൂട്ടം ബലമായി വിഷം കുടിപ്പിച്ച് കൊന്നു. ഇതരജാതിക്കാരിയായ യുവതി വിവാഹതിയായിരുന്നു. യുവതിയുടെ ബന്ധുക്കളാണ് പ്രതികളെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കര്‍ഷകനായ സിദ്ധരാജു (50), ഭാര്യ സാകമ്മ (45) എന്നിവരെയാണു ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചത്. ഇവരുടെ വീട്ടിലേക്ക് ആള്‍ക്കൂട്ടം തള്ളിക്കയറുകയായിരുന്നു. മകന്‍ മനു ഒളിച്ചോടിയതില്‍ മനംനൊന്തു ജീവനൊടുക്കിയെന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. കര്‍ണാടക രാമനഗര ജില്ലയിലെ കനക്പുര താലൂക്കില്‍ കള്ളിഗൗഡനദൊഡ്ഡിയിലാണ് ക്രൂരമായ ആള്‍ക്കൂട്ടക്കൊല.
Post Your Comments