ശ്രീനഗര്‍: കശ്മീര്‍ തണുത്തുറഞ്ഞു.. വെളളിയാഴ്ച രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പ്. മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്.
ശ്രീനഗറിന് പുറമേ, ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖസി ഗുണ്ഡ്, കുപ്വാര, ലേ, ദ്രാസ് എന്നിവിടങ്ങളിലും സീസണിലെ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. ഗുല്‍മാര്‍ഗില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ അതിശൈത്യമാണ് ഈ സീസണിലേത്. മൈനസ് 11.5 ഡിഗ്രി സെല്‍ഷ്യസാണ് ഗുല്‍മാര്‍ഗിലെ ഇപ്പോഴത്തെ താപനില.
കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ മൈനസ് 19.7 ഡിഗ്രിയും തെക്കന്‍ കശ്മീരിലെ കോകര്‍നാഗില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയുമാണ് രേഖപ്പെടുത്തിയത്. കശ്മീര്‍ താഴ് വരയിലെ ഖാസിഗുണ്ഡില്‍ 2014ന് ശേഷം ഏറ്റവും കൂടിയ തണുപ്പാണ് നിലവിലുളളത്. ലഡാക്കിലെ ലേ നഗരത്തില്‍ മൈനസ് 13.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയും രേഖപ്പെടുത്തി.
Post Your Comments