കശ്മീര്‍ : ഇത് ഇന്ത്യന്‍ സൈനികര്‍ക്ക് മാത്രമേ കഴിയൂ.. തണുത്തുറഞ്ഞ മഞ്ഞിന്റെ മുകളില്‍ നിന്ന് പാക്കിസ്ഥാന്‍ ഗാനത്തിന് ചുവടുവയ്ക്കുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോയാണ് ഇപ്പോ വൈറല്‍. കൊടും തണുപ്പില്‍ നിന്നാണ് പാക്കിസ്ഥാനില്‍ നിന്നുള്ള പ്രശസ്ത ഗാനം ‘ഹവാ ഹവാ’ എന്ന ഗാനത്തിനാണ് ഇന്ത്യന്‍ സൈന്യം ചുവടുവച്ചത്.
മഞ്ഞ് വീഴ്ചയൊന്നും ശ്രദ്ധിക്കാതെ 30 സെക്കന്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ സൈനികര്‍ നൃത്തം ചെയ്യുന്നത് കാണാം. സൈനികരുടെ കൈവശമുള്ള കെറ്റിലും വടിയും ഉപയോഗിച്ചാണ് അവര്‍ പാട്ടിനൊപ്പം താളം പിടിക്കുന്നത്. കൂടാതെ കൈയ്യിലുണ്ടായിരുന്ന നായയെയും ചുവട് വയ്ക്കാന്‍ കൂടെ കൂട്ടുന്നതും വീഡിയോയില്‍ കാണാം.
Post Your Comments