സൗദി അറേബ്യ: വിവിധ മേഖകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിച്ചതോടെ സൗദിയില്‍ കമ്മി കുറയുമെന്ന് പ്രതീക്ഷ. വികസന ലക്ഷ്യം വെച്ചാണ് ഇത്തവണത്തെ ബജറ്റ് എത്തുന്നത്. 195 ബില്യന്‍ റിയാലിന്റെ കമ്മി ബജറ്റാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിവിധ മേഖലകളില്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിച്ചതിലൂടെ കമ്മി 124 ബില്യനാക്കി കുറക്കാനാവുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.2017ല്‍ 230 ബില്യന്‍ കമ്മിയുണ്ടായിരുന്നതുമായി തുലനം ചെയ്യുമ്പോള്‍ വരുമാനത്തില്‍ വന്‍ കുതിപ്പാണ് നടപ്പുവര്‍ഷത്തില്‍ നടത്തിയത്.
783 ബില്യന്‍ റിയാല്‍ വരവാണ് ഇത്തവണ പ്രതീക്ഷിച്ചത്. ഇത് പക്ഷേ 903 ബില്യനിലേക്ക് ഉയരും.പെട്രോളിതര വരുമാനം 30 ശതമാനത്തോളം ഉയര്‍ത്താനായി. അതേസമയം 978 ബില്യന്‍ റിയാല്‍ ചെലവ് പ്രതീക്ഷിച്ചത് 1,027 ബില്യനായും ഉയര്‍ന്നേക്കുമെന്നാണ് സൂചന. സ്വദേശികള്‍ക്ക് വിലക്കയറ്റ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചതാണ് ഇതിനു കാരണം. അതേസമയം പൗരന്മാരുടെ ക്ഷേമത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപകരിക്കുന്ന ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ ബജറ്റിലും ഉള്‍പ്പെടും.
Post Your Comments