യു.എ.ഇയില്‍ ജോലി ചെയ്യുന്ന അച്ഛനില്‍ നിന്ന് പതിവില്ലാതെ ബാലിക്ബെയന് ബോക്സില്‍ സമ്മാനം എത്തിയപ്പോള്‍ ചോക്ലേറ്റുകള്‍ അല്ലെങ്കില്‍ കളിപ്പാട്ടങ്ങള്‍ ആകുമെന്നാണ് 9 വയകാരിയായ പെണ്‍കുട്ടി കരുതിയത്. പക്ഷെ സമ്മാനം കണ്ടതോടെ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
വിചാരിച്ചതുപോലെ കളിപ്പാട്ടങ്ങള്‍ ആയിരുന്നില്ല പെട്ടിക്കുള്ളില്‍ അത് അച്ഛന് തന്നെയായിരുന്നു. കുട്ടി ഉടനെ തന്നെ സന്തോഷത്തോടെ പൊട്ടിക്കരഞ്ഞു അച്ഛനെ കെട്ടിപിടിച്ചു. അച്ഛന്റെ മകളുടെയും ഈ സ്നേഹപ്രകടനകള്‍ ഒക്കെയും ആരുടേയും കണ്ണുനനയിക്കുന്ന അച്ഛന്റെ മകളുടെയും ഈ സ്നേഹപ്രകടനങ്ങള്‍ ജിഎംഎ ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
സലിയാ എന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. അച്ഛൻ അയച്ച സമ്മാനപെട്ടി തുറന്നു നോക്കിയപ്പോൾ അതിൽ കുട്ടിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് പിതാവ് മാർട്ടിൻ ഫ്ലോററസ് നാർറോ പുറത്തേക്ക് വന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
Post Your Comments