Latest News

ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ജന്മദിനാഘോഷത്തിന് നാട്ടിലുള്ള ഭാര്യ, ഭര്‍ത്താവ് അറിയാതെ എത്തിയാലോ.. ആ ഒരു സര്‍പ്രൈസിലാണ് റൊമാരിയോ ജോണ്‍ എന്ന യുവാവ് : ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍

 

മസ്‌കറ്റ്: ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ ജന്മദിനാഘോഷത്തിന് നാട്ടിലുള്ള ഭാര്യ, ഭര്‍ത്താവ് അറിയാതെ എത്തിയാലോ.. ആ ഒരു സര്‍പ്രൈസിലാണ് റൊമാരിയോ ജോണ്‍ എന്ന യുവാവ് :. ഈ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍. എന്നാല്‍ ഈ വീഡിയോ പ്രചരിച്ചതുമുതല്‍ വീഡിയോയ്ക്ക് കൈയടിയും ഒപ്പം ഒട്ടേറെ വിമര്‍ശങ്ങളും വന്നിട്ടുണ്ട്. ‘ദയവായി വിശ്വസിയ്ക്കൂ.. ഈ വീഡിയോ ഒരിക്കലും ആസൂത്രിതമല്ല. വൈറലായ ബര്‍ത്ത് ഡേ സര്‍പ്രൈസില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വീഡിയോയിലെ താരമായ ഭര്‍ത്താവ് റൊമാരിയോ ജോണ്‍. വിവാഹം കഴിഞ്ഞുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ജന്മദിനത്തിലാണ് ഭാര്യ മസ്‌കറ്റില്‍ എത്തി സര്‍പ്രൈസ് നല്‍കിയത്.

Read also : ജന്മദിനാഘോഷത്തിനിടെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ 19 കാരി മരിച്ചു

വീഡിയോയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെ നിരവധി പേര്‍ ആശംസിച്ചും അഭിനന്ദിച്ചും രംഗത്ത് വന്നു. എന്നാല്‍ ഇതിനൊപ്പം വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ആസൂത്രിതമായി ചെയ്തതാണെന്നും പ്രശസ്തിക്ക് വേണ്ടി തരംതാഴ്ന്ന പരിപാടിയായി പോയി തുടങ്ങി അനവധി വിമര്‍ശനങ്ങളാണ് എത്തിയത്. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ജോണ്‍ രംഗത്തെത്തിയത്.

സത്യം പറഞ്ഞാല്‍, വിസയും വിമാന ടിക്കറ്റുമെല്ലാം എടുത്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിക്കുമ്പോഴായിരുന്നു ആന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ജോണ്‍ വ്യക്തമാക്കി. ഈ മാസം 20ന് പുലര്‍ച്ചെ 1.30ന് റൊമാരിയോ താമസിക്കുന്ന ഒമാന്‍ ബൗഷാറിലെ താമസ സ്ഥലത്തായിരുന്നു മുപ്പതാം ജന്മദിനാഘോഷം സംഘടിപ്പിച്ചത്. സുഹൃത്തുക്കളായ പ്രദീപ്, അജിന്‍, അന്‍സാര്‍, ഫൈസല്‍, റിജോ, ലിജോ, അരുണ്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു കേക്ക് വാങ്ങി ആഘോഷമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button