യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക്
ബെയ്ജിങ്: യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതിത്തീരുവ ചൈന കുറച്ചു. ജനുവരി ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് അധിക ഇറക്കുമതിത്തീരുവ റദ്ദാക്കുന്നതായി ചൈനീസ് നികുതി കമ്മിഷന്‍ ഓഫീസ് പറഞ്ഞു. കാറുകള്‍ക്കുപുറമേ കാറുകളുടെ പാര്‍ട്‌സുകള്‍ക്കും അധികതീരുവ ഒഴിവാക്കിയിട്ടുണ്ട്.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും നേതൃത്വത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം. പരസ്പരം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം യു.എസും ചൈനയും 90 ദിവസത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments