Latest NewsIndia

109 അടി ഉയരമുള്ള എന്‍ടിആര്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍

ഹൈദ്രാബാദ് : 109 അടി ഉയരമുള്ള എന്‍ടിആര്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.
മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന്റെ 109 അടി ഉയരമുള്ള പ്രതിമയാണ് നിര്‍മ്മിക്കുകയെന്ന് മുഖ്യമന്ത്രി സിഎം ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.

ആന്ധ്രയുടെ തലസ്ഥാനമായ അമരാവതിയിലെ നിരുകൊണ്ടാ മലയിലാണ് എന്‍ടിആര്‍ മെമ്മോറിയല്‍ പദ്ധതി നിലകൊള്ളുക. ലാര്‍സണ്‍ & ടര്‍ബോ ഡിസൈന്‍ ചെയ്ത പദ്ധതി മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച നേരിട്ട് കണ്ട ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം. 406 കോടി രൂപയാണ് ഇതിന്റെ ചെലവ്. ഒരു ട്രസ്റ്റ് രൂപീകരിച്ച് സംഭാവന സ്വീകരിച്ചാകും പണം കണ്ടെത്തുക.

പ്രദേശം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാനാണ് മുഖ്യമന്ത്രി അമരാവതി ഡെവലപ്മെന്റ് കോര്‍പ്പറേഷന് നല്‍കിയ നിര്‍ദ്ദേശം. പിച്ചളയിലാണ് പ്രതിമ നിര്‍മ്മാണം. 155 കോടി പ്രതിമ നിര്‍മ്മാണത്തിനും, 122.5 കോടി പ്രദേശത്തെ മറ്റ് അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണത്തിനുമാണ് ചെലവഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button